kERALA NEWS
ഗവർണർ തന്റെ പരിമിതികൾ മനസ്സിലാക്കണം - ഉമ്മൻചാണ്ടി
8 hours ago
Wednesday, 6th June 2020, 9:23 am

തിരുവനന്തപുരം: ഭരണഘടനാപരമായി ഗവർണർ തന്റെ പദവിക്കുള്ള പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് ഉമ്മൻചാണ്ടി. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളെ നിയന്ത്രിക്കാനോ മൂക്കുകയറിടാനോ ഉള്ള ഒരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമസഭ ഏകകണ്ഠേന പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും തികച്ചും അനുയോജ്യമായ തുടർനടപടിയാണത്. ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോ എന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതികപ്രശ്നം മാത്രമാണ്.